Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDMA Case

അ​ധ്യാ​പി​ക​മാ​ർ ഉ​ൾ​പ്പെ​ട്ട എം​ഡി​എം​എ കേ​സ്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റം

കോ​ഴി​ക്കോ​ട്: അ​ധ്യാ​പി​ക​മാ​ർ പ്ര​തി​യാ​യ എം​ഡി​എം​എ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം. വ​ട​ക​ര സി​ഐ എ.​വി. ദി​നേ​ശി​നെ​യാ​ണ് ക​ണ്ണൂ​ർ സ​ർ​ക്കി​ളി​ലേ​ക്ക് മാ​റ്റി​യ​ത്. 

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ് എ.​വി. ദി​നേ​ശ് വ​ട​ക​ര​യി​ൽ ചു​മ​ത​ല​യേ​റ്റ​ത്. മൂ​ന്ന് അ​ധ്യാ​പി​ക​മാ​ർ പ്ര​തി​യാ​യ എം​ഡി​എം​എ കേ​സി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​യ​ത്. അ​ധ്യാ​പി​ക​മാ​ർ വി​ദ്യാ​ർ​ഥി​ക​ളെ മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റ്റ​ത്തി​നും പ​ണ​മി​ട​പാ​ടു​ക​ൾ​ക്കും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റ്റ​ത്തി​നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കു​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ മ​റ​യാ​ക്കി​യോ എ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ണ​മി​ട​പാ​ടു​ക​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. 

ഇ​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്ഥ​ലം​മാ​റ്റം. കേ​സി​ലെ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ പൂ​ര്‍​ണ​മാ​യി ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പി​ക​മാ​രാ​യ കീ​ര്‍​ത്ത​ന, കാ​വ്യ, നീ​ഷ്മ എ​ന്നി​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഫോ​ണ്‍ രേ​ഖ​ക​ളും എ​സ്ഐ​ടി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. 

Kerala

എം​ഡി​എം​എ കേ​സ്: മു​ഖ്യ ഇ​ട​നി​ല​ക്കാ​ര​ൻ പി​ടി​യി​ൽ

വ​​​ട​​​ക്ക​​​ഞ്ചേ​​​രി: പ​​​ന്നി​​​യ​​​ങ്ക​​​ര​​​യി​​​ൽ​​​നി​​​ന്ന് എം​​​ഡി​​​എം​​​എ ക​​​ണ്ടെ​​​ടു​​​ത്ത കേ​​​സി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി പി​​​ടി​​​യി​​​ലാ​​​യി. കോ​​​ഴി​​​ക്കോ​​​ട് അ​​​രീ​​​ക്കാ​​​ട് മു​​​രി​​​ങ്ങ​​​ക്ക​​​ണ്ടി സ്വ​​​ദേ​​​ശി ഷ​​​മീ​​​റി(31)​​​നെ​​​യാ​​​ണു വ​​​ട​​​ക്ക​​​ഞ്ചേ​​​രി പോ​​​ലീ​​​സ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ടി​​​വാ​​​ള​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ 21നാ​​​ണ് പ​​​ന്നി​​​യ​​​ങ്ക​​​ര ടോ​​​ൾ പ്ലാ​​​സ​​​യ്ക്കു സ​​​മീ​​​പ​​​ത്തു​​​നി​​​ന്ന് 46 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി യു​​​വാ​​​വി​​​നെ​​​യും യു​​​വ​​​തി​​​യെ​​​യും പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കോ​​​ട്ട​​​യം പൊ​​​ൻ​​​കു​​​ന്നം പു​​​തു​​​പ്പ​​​റ​​​മ്പി​​​ൽ എ​​​ലി​​​സ​​​ബ​​​ത്ത് (25), ഈ​​​രാ​​​റ്റു​​​പേ​​​ട്ട അ​​​രു​​​വി​​​ച്ചി​​​റ ക​​​ടു​​​വാ​​​മു​​​ഴി ഷാ​​​ഹു​​​ൽ സു​​​നീ​​​ർ (29) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്നു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി ര​​​ണ്ടു യാ​​​ത്രാ​​​ബ​​​സു​​​ക​​​ളി​​​ലെ​​​ത്തി​​​യ ഇ​​​വ​​​ർ പ​​​ന്നി​​​യ​​​ങ്ക​​​ര​​​യി​​​ലെ​​​ത്തി കോ​​​ട്ട​​​യ​​​ത്തേ​​​ക്ക് ഒ​​​രു​​​മി​​​ച്ചു​​​പോ​​​കാ​​​ൻ നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു വി​​​വ​​​രം ല​​​ഭി​​​ച്ച് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നാ​​​ണ് മു​​​ഖ്യ​​​ക​​​ണ്ണി​​​യാ​​​യ ഷ​​​മീ​​​റി​​​നെ​​​യും കു​​​ടു​​​ക്കാ​​​നാ​​​യ​​​ത്.

ആ​​​റു​​​മാ​​​സ​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഊ​​​ബ​​​ർ ടാ​​​ക്സി ഓ​​​ടി​​​ക്കു​​​ന്ന ഷ​​​മീ​​​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എം​​​ഡി​​​എം​​​എ ക​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​ന ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. നി​​​ര​​​വ​​​ധി ത​​​വ​​​ണ ഷ​​​മീ​​​റി​​​ൽ​​​നി​​​ന്നും എം​​​ഡി​​​എം​​​എ വാ​​​ങ്ങി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ഷാ​​​ഹു​​​ൽ സ​​​മ്മ​​​തി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. എം​​​ഡി​​​എം​​​എ​​​യു​​​ടെ മ​​​റ്റ് ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​മാ​​​യി ഷ​​​മീ​​​റി​​​ന് ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്നു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. സി​​​ഐ എം.​​​പി. എ​​​ബി, എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ പി.​​​വി. പ്ര​​​ദീ​​​പ്, ബ്ല​​​സ​​​ൺ ജോ​​​സ്, സാ​​​ബു, സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ ജോ​​​ൺ​​​ക്രൂ​​​സ്, സി.​​​എം. ദേ​​​വ​​​ദാ​​​സ്, കെ. ​​​ലൈ​​​ജു, എ. ​​​റി​​​യാ​​​സു​​​ദ്ദീ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്.

Kerala

എം​ഡി​എം​എ ക​ച്ച​വ​ടം; ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ ക​ച്ച​വ​ടം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് ന​ജീ​ബ് ഖാ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. വ്യാ​ഴാ​ഴ്‌​ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വെ​ച്ചാ​ണ് എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം കൂ​ടി​യാ​യ ന​ജീ​ബ് ഖാ​നി​ൽ നി​ന്ന് നാ​ല് ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട‍​ർ​ന്നാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ല​ക്ഷ​ൻ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ കു‌​ടു​ങ്ങി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

Latest News

Corehub Up